നുഴഞ്ഞു കയറ്റം, 27 പാകിസ്ഥാൻ വംശജകർ ഒമാനിൽ പിടിയിൽ

ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞു കയറാൻ ശ്രമിച്ച 27 പാകിസ്ഥാൻ വംശജകരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് പോലീസിന്റെയും സുഹാറിലെ സ്‌പെഷ്യൽ ടാസ്‌ക്‌ഫോഴ്‌സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരെ പിടികൂടിയത്.

അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനയിലാണ്
അറസ്റ്റിലായത്. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഇനിയും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും, നുഴഞ്ഞു കയറ്റം പോലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

അതേസമയം രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച സിറിയൻ ട്രക്ക് ഡ്രൈവർ ഉൾപ്പടെ മൂന്നു പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ അൽ മസ്യൂന അതിർത്തി പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്. യമനിൽ നിന്നുള്ള ട്രക്ക് ഉപയോഗിച്ച് കാർഗോ കമ്പാർട്ട്‌മെന്റിനുള്ളിൽ ഒളിപ്പിച്ചാണ് രണ്ടുപേരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *