ഉത്തരപേപ്പറുകൾ നഷ്ടയായ സംഭവം;വിശദീകരണവുമായി അധ്യാപകൻ

കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകൻ വിശദീകരണം നൽകി. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയത് മനഃപൂർവം അല്ലെന്നും പേപ്പറുകൾ നഷ്ടപ്പെട്ട ഉടൻ പൊലീസിൽ പരാതി നൽകിയിരുന്നു എന്നും വിശദീകരണത്തിൽ പറഞ്ഞു. അധ്യാപകൻ ജോലി ചെയ്യുന്ന പൂജപ്പുര ഐസിഎം ഡയറക്ടറിൽ നിന്നും സർവകലാശാല വിശദീകരണം തേടും ഇതിന് ശേഷം പരീക്ഷ കൺട്രോളർ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ കേരള സർവകലാശാല ഏപ്രിൽ ഏഴിന് പുനപരീക്ഷ നടത്തും. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്. പാലക്കാട് നിന്നുള്ള യാത്രക്കിടെ ബൈക്കിൽ പോകുമ്പോയാണ് ഉത്തരക്കടലാസുകൾ നഷ്ടമായെത്.

Leave a Reply

Your email address will not be published. Required fields are marked *