സൗദിയുടെ വിവിധ ഇടങ്ങളിൽ ഇന്ന് മുതൽ വീണ്ടും മഴ കനക്കും. ഇന്ന് മുതൽ തിങ്കൾ വരെയായിരിക്കും മഴ തുടരുക. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റേതാണ് മുന്നറിയിപ്പ്. തബൂക്ക്, മദീന, അൽ ജൗഫ്, ഹാഇൽ, ഖസീം, അൽബാഹ, അസീർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ഇവിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
പ്രദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. തടാകങ്ങളിലേക്ക് പോവാതിരിക്കുക , വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ നിന്ന് മാറുക, വെള്ള കെട്ടുകളിൽ കുളിക്കാനിറങ്ങാതിരിക്കുക തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവടങ്ങളിൽ മിതമായ മഴക്കും സാധ്യതയുണ്ട്. ഇടിയോടു കൂടിയ മഴയായിരിക്കും ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പുണ്ട്.