തലശ്ശേരി കൊടോളിപ്രത്ത് കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തു. അബ്ദുള്ള എന്നയാളുടെ കടയിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇവ പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കി. പിന്നീട് വിറക് പുരയിൽ നടത്തിയ പരിശോധനയിൽ 19 ചന്ദന മുട്ടികൾ (3.15 കിലോഗ്രാം) എക്സൈസ് കണ്ടെത്തി. പിന്നാലെ കൊട്ടിയൂർ റെയിഞ്ചിലെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർക്ക് കൈമാറി അബ്ദുള്ളയെ അറസ്റ്റ് ചെയ്തു.
തലശ്ശേരിയിൽ കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
