തങ്ങളുടെ ഫ്‌ലാഗ്ഷിപ് എ.ഐ ചാറ്റ്‌ബോട്ടായ ജമനൈയിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗ്ൾ. ഫോൺ കാമറയുടെ വ്യൂ ഫൈൻഡർ വഴി കാണുന്നത് എന്താണെന്ന് റിയൽ ടൈമിൽ പറഞ്ഞു തരുന്ന ജമനൈ ലൈവ് ആണ് ഇതിൽ സവിശേഷമായത്. അതായത്, സ്‌ക്രീനിൽ കാണുന്നത് വായിക്കാനും വിശകലനം ചെയ്യാനും ജമനൈ ലൈവിന് കഴിയുമെന്നർഥം.
യഥാർഥ ലോകത്തെ വസ്തുക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കാമറയെ പ്രാപ്തമാക്കുന്നതാണ് മറ്റൊരു ഫീച്ചർ. ജമനൈ ലൈവ് ഫുൾസ്‌ക്രീൻ ഓപൺ ചെയ്ത് വിഡിയോ സ്ട്രീമിങ് ആരംഭിച്ചാൽ ഫീച്ചർ ലഭ്യമാകും. ഒരു വസ്തുവിലോ ജീവിയിലേക്കോ മറ്റെന്തിലേക്കാ വിഡിയോ പോയന്റ് ചെയ്താൽ അതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാകും. ഈ ഫീച്ചറുകൾ നിലവിൽ ഗൂഗിളിന്റെ വൺ എ.ഐ പ്രീമിയം സബ്‌സ്‌ക്രിപ്ഷനുള്ളവർക്കാണ് ലഭിക്കുക. തങ്ങളുടെ പിക്‌സൽ ഫോണുകളിൽ ഇവ ലഭ്യമാക്കുമെന്നും ഗൂഗ്ൾ പറയുന്നു.