നന്മയിലൂടെ മനുഷ്യർക്ക് എന്തും സ്വായത്തമാക്കാൻ കഴിയും എന്നതിന്റെ ലോകോത്തര പാഠമാണ് റമദാനിലൂടെ നമുക്ക് നൽകുന്നതെന്നു ജീവകാരുണ്യ പ്രവർത്തകനും, എം.എം.ജെ.സി.യു.എ.ഇ. വൈസ് പ്രസിഡണ്ടുമായ പി.മൊയ്തീൻ ഹാജി അഭിപ്രായപ്പെട്ടു.
ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധവും സാമ്പത്തുമല്ല നിഷ്‌കളങ്കമായ മനസ്സും
ചാഞ്ചാട്ടമില്ലാത്ത വിശ്വാസവും കൊണ്ട് അതിജയിക്കാൻ എന്നെന്നും വിശ്വാസികളെ ബോധവത്ക്കരിക്കപ്പെടുന്ന പരിഛേദംകൂടി റമദാനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി.പി.അബ്ബാസ് ഹാജി, പുന്നക്കൻ ബീരാൻ ഹാജി, വി.പി.സലാഹുദ്ദീൻ, എ.ടി.മൊയ്തീൻ, കെ.അലി മാസ്റ്റർ, പി.കെ.സക്കരിയ്യ, സി.കെ.റഹൂഫ്, സി.പി.മുസ്തഫ, സി.കെ.അശറഫ്, നജാദ് ബീരാൻ, കെ.മുബഷിർ, കെ.റംഷീദ്, സി.പി.ജലീൽ, കെ.അബ്ദുല്ല, എന്നിവർ സംസാരിച്ചു.
കെ.ടി.പി.ഇബ്രാഹിം സ്വാഗതവും, എൻ .ഉമ്മർ നന്ദിയും പറഞ്ഞു. എഴുപതാം വർഷത്തിലേക്ക് കിടക്കുന്ന ദുബായിലെ ആദ്യത്തെ പ്രവാസി സംഘടനയായ മുട്ടം മുസ്ലിം ജമാഅത്ത് പഴയ കാല തലമുറയുടെയും പുതിയ തലമുറയുടെയും കൂടി ചേരൽ കുടിയായിരുന്നു
ഇഫ്ത്താർ സംഗമം.