ആശ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്കാണെന്നും ഇത് തന്നെയാണ് ഇന്ത്യ ഭരിക്കുന്നവര്‍ സാധാരണക്കാരോട് കാണിക്കുന്നതെന്നും വിമര്‍ശിച്ച് നടൻ ജോയ് മാത്യു രംഗത്ത്. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം, വീര്യം ചോരാതെ നാൽപത്തിയഞ്ചാം ദിവസവും തുടരുകയാണ്. അനുദിനം സമരത്തിന് പിന്തുണയും കൂടുന്നു. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദൻ്റെ വിമര്‍ശനം. സമരക്കാരെ ന്യൂന പക്ഷമായി കാണരുതെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ആശ വര്‍ക്കാര്‍മാരുടെ സമരത്തെ പിന്തുണച്ച് ഒരു പോസ്റ്റിടാൻ പോലുമുള്ള ധൈര്യം ഡിവൈഎഫ്ഐയ്ക്ക് ഇല്ലെന്നായിരുന്നു നടൻ ജോയി മാത്യുവിന്‍റെ പരിഹാസം.
ആശ വർക്കർമാരുടെ സമരം; സർക്കാർ മുഷ്ക് കാണിക്കുന്നുവെന്ന് ജോയ് മാത്യു
