അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ചത് അസാധാരണ നടപടി; മന്ത്രി പി.രാജീവ്

അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.യാത്ര അനുമതി ലഭിക്കാതെ ആയതോടെ കേരളത്തിന്റെ അവസരമാണ് നഷ്ട‌പ്പെട്ടതെന്നും. ആദ്യമായാണ് പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ അംഗീകാരം രാജ്യത്തിനു ലഭിക്കുന്നത്. സർക്കാർ സംരംഭത്തിനു ലഭിച്ച അംഗീകാരം രാജ്യത്തിനും കേരളത്തിനും അഭിമാനകരമാണ്. എന്നാൽ കേരളത്തിൻ്റെ ഈ നേട്ടം ലോകത്തെ അറിയിക്കാൻ ആയില്ല എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഓണ്‍ലൈനായി അവതരിപ്പിക്കാന്‍ സംഘാടകര്‍ അവസരം നല്‍കിയി‌ട്ടുണ്ടെന്നും മന്ത്രി ബെയ്റൂട്ടില്‍ പറഞ്ഞു.

ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ശേഷം യുഎസിലേക്കു പോകാനായിരുന്നു മന്ത്രിയുടെ പദ്ധതി.
മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി.രാജീവിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ്റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ വാഷിങ്ടൻ ഡിസിയിലാണ് സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *