ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചർച്ച നടത്തും

വേതന വർധനവ് അടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരും 3:30ന് നിയമസഭാ ഓഫീസിൽ വെച്ചാകും ചർച്ച നടക്കുക. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല.

സർക്കാർ ഖജനാവിൽ പണമില്ലെന്നും അതിനാൽ സർക്കാറിന് സമയം നൽക ണമെന്നുമാണ് ചർച്ചയിൽ പ്രധാനമായും സർക്കാർ പ്രതിനിധികൾ പറഞ്ഞത്. സമരത്തിൽ നിന്ന് ​പിൻമാറണമെന്നായിരുന്നു ചർച്ചക്കെത്തിയ എൻ.എച്ച്.എം ഡയറക്ടറുടെ പ്രധാന ആവശ്യം. തുടർന്ന് നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും ആശാ വർക്കർമാർ വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക പ്രയാസം എന്നത് അവിശ്വസനീയമല്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ.

Leave a Reply

Your email address will not be published. Required fields are marked *