റി​യാ​ദ് മെ​ട്രോ: ഓ​റ​ഞ്ച് ലൈ​നി​ൽ ര​ണ്ട് സ്​​റ്റേ​ഷ​നു​ക​ൾകൂ​ടി തു​റ​ന്നു

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ റി​യാ​ദ് മെ​ട്രോ​യി​ലെ അ​വ​ശേ​ഷി​ച്ച സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി തു​റ​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഓ​റ​ഞ്ച്​ ലൈ​നി​ലെ ര​ണ്ട്​ സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി​യാ​ണ്​ തു​റ​ന്ന​ത്. ഇ​തോ​ടെ ഈ ​ലൈ​നി​ലെ 22 സ്​​റ്റേ​ഷ​നു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി.

എ​ക്​​സി​റ്റ്​ 15 ലെ ​അ​ൽ റാ​ജ്ഹി മ​സ്​​ജി​ദ്​ സ്​​റ്റേ​ഷ​നും ജ​രീ​ർ ഡി​സ്​​ട്രി​ക്​​റ്റ്​ സ്​​റ്റേ​ഷ​നു​മാ​ണ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്​. പ​ടി​ഞ്ഞാ​റ്​ ജി​ദ്ദ റോ​ഡി​നെ​യും കി​ഴ​ക്ക്​ ഖ​ഷം അ​ൽ ആ​നി​നെ​യും ബ​ന്ധി​പ്പി​ച്ച്​ 41 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഓ​റ​ഞ്ച്​ ട്ര​യി​നു​ക​ൾ ഇ​നി ഈ

​സ്​​റ്റേ​ഷ​നു​ക​ളി​ലും നി​ർ​ത്തും. ഇ​തോ​ടെ റി​യാ​ദ്​ മെ​ട്രോ​യി​ലെ ആ​റു ലൈ​നു​ക​ളി​ലാ​യി 85 സ്​​റ്റേ​ഷ​നു​ക​ളും പ​രി​പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​പ​ഥ​ത്തി​ലാ​യി.

Leave a Reply

Your email address will not be published. Required fields are marked *