മസ്‌കത്തിലെ ആമിറാത്ത് അല്‍ ജൂദ് റോഡ് ഭാഗികമായി അടച്ചു

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തില്‍ വികസന പ്രവർത്തനങ്ങൾക്കായി അല്‍ ജൂദ് റോഡ് ഭാഗികമായി അടച്ചു. അല്‍ ഇഹ്‌സാന്‍ റൗണ്ട് എബൗട്ട് മുതല്‍ ഒമാന്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗത്തേക്കുള്ള പാതയാണ് അടച്ചിടുന്നത്.

ഈ മാസം 23 വൈകുന്നേരം വരെ റോഡ് അടഞ്ഞുകിടക്കും. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് പ്രദേശത്ത് താത്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *