അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിയന്ത്രിക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും ആവശ്യപ്പെട്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇത്തരം സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഒടിടിയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സിനിമയിലെ വയലൻസിൽ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ
