അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും. ഷില്ലോംഗിൽ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. മുന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ താരവുമായ സുനിൽ ഛേത്രി വിരമിക്കൽ തീരുമാനം പിൻവലിച്ച് നീലക്കുപ്പായത്തില്‍ തിരിച്ചെത്തുന്ന മത്സരമെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. അതുകൊണ്ട് തന്നെ മാലദ്വീപിനെതിരെ ഇന്ത്യൻ ടീം ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും മുൻ നായകനിലായിരിക്കും എന്ന കാര്യം തീർച്ച. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യൻ ജഴ്സി അഴിച്ചുവെച്ച് വിരമക്കല്‍ പ്രഖ്യാപിച്ച ഛേത്രിയെ കോച്ച് മനോലോ മാർക്വേസ് ടീമിലേക്ക് തിരികെ വിളിക്കുകയായിരുന്നു.
അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം; ഇന്ത്യ ഇന്ന് മാലദ്വീപിനെ നേരിടും
