കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കൽ കോളജ് ക്വാഷാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്.
പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി. കക്കാദ് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഭാര്യാ മാതാവും പിതാവും ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് കൊലപാതകം നടന്നത്.