60 കേസുകളിലെ പ്രതി വടിവാൾ വിനീതും സഹായിയും പിടിയിൽ

കവർച്ച, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പോലീസ് പിടിയിലായി. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ 60ലേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ എടത്വ സ്വദേശി 25 വയസുള്ള വിനീത്, കൂട്ടാളി കൊല്ലം പരവൂരിലെ കോട്ടപ്പുറം സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി നീർക്കുന്നം കൃഷി ഓഫീസിന് സമീപം അപരിചിതരായ രണ്ടു പേർ നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. എസ്ഐയുടെ നേതൃത്വത്തിൽ ഇവരെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്തു. അപ്പോഴാണ് നിരവധി കേസുകളിലെ പ്രതികളാണെന്ന് മനസിലായത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്കിലാണ് ഇവർ അമ്പലപ്പുഴയിൽ എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *