കീം 2025: ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ല

ഈ വര്‍ഷത്തെ കീം പ്രവേശന പരീക്ഷയ്ക്ക് ബഹ്‌റൈനിലും ഹൈദരാബാദിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവില്ല. അപേക്ഷകരുടെ എണ്ണം കുറവായതിനാലാണ് പരീക്ഷാ കേന്ദ്രം ഒഴിവാക്കിയത്.

ആദ്യ ചോയ്‌സായി ബഹ്‌റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ഓപ്ഷനുകള്‍ക്കു അനുസൃതമായി കേന്ദ്രങ്ങള്‍ അനുവദിക്കും.

റീഫണ്ടിന് വിവരങ്ങള്‍ സമര്‍പ്പിക്കണം

2024-25 വര്‍ഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംഘട്ടം റീഫണ്ട് നല്കിയിരുന്നു. അതില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവര്‍ക്ക് ഒരിക്കല്‍കൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപലോഡ് ചെയ്യണം. റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in se ‘KEAM 2024 Candidate Portal’ ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ നല്‍കി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാര്‍ച്ച് 20 വൈകിട്ട് 5 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04712525300, 2332120, 2338487.

Leave a Reply

Your email address will not be published. Required fields are marked *