തൃശൂരിൽ കുഞ്ഞൻ മത്സ്യവേട്ട നടത്തിയ ബോട്ട് തൃശൂർ ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് പിടിച്ചെടുത്തു. എറണാകുളം മുനമ്പം സ്വദേശി ശെൽവരാജ് എന്നയാളുടെ കരിഷ്മ 2 എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിന്റെ ഉടമയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും ബോട്ടിൽ നിന്നും കണ്ടെത്തിയ 5000 കിലോ കുഞ്ഞൻ മത്സ്യങ്ങളെ കടലിൽ ഒഴുക്കിവിടുകയും ചെയ്തു. ചെറിയ കണ്ണികളുള്ള വലകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ കുഞ്ഞന്‍ മത്സ്യങ്ങളെ പിടികൂടിയിരുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന തുടരുമെന്നാണ് തൃശൂർ ഫിഷറീസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.
തൃശൂരിൽ കുഞ്ഞൻ മത്സ്യവേട്ട നടത്തിയ ബോട്ട് പിടിച്ചെടുത്തു; 5000 കിലോ കുഞ്ഞൻ മത്സ്യങ്ങളെ കടലിൽ ഒഴുക്കി
