ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി മാര്‍ക്ക് വുഡിന്‍റെ പരിക്ക്

ജൂണില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസര്‍ മാര്‍ക്ക് വുഡിന്‍റെ പരിക്ക്. ചാമ്പ്യൻസ് ട്രോഫിക്കിടെ ഇടതുകാലിലെ ലിഗ്മെന്‍റിന് പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിന് നാലു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ജൂണില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പര 35കാരനായ വുഡിന് നഷ്ടമാവും.

ചാമ്പ്യൻസ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു വുഡിന് പരിക്കേറ്റത്. തുടര്‍ന്ന് സ്കാനിംഗിന് വിധേയനാക്കിയ വുഡിന്‍റെ ലിഗ്മെന്‍റിലെ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് നാലു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജൂലൈ അവസാനത്തോടെയ മാത്രമെ വുഡിന് ഗ്രൗണ്ടില്‍ തിരിച്ചെത്താനാകു.

Leave a Reply

Your email address will not be published. Required fields are marked *