കൊച്ചി കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ ലഹരിക്കേസില്‍ സമഗ്ര അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു നിര്‍ദേശം നല്കി. സമഗ്ര അന്വേഷണത്തിനായി സിറ്റർ ജോയൻ്റ് ഡയറക്ടർ ആനി എബ്രഹാമിനെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. ലഭിച്ച റിപ്പോർട്ടിൽ യൂണിയൻ ഭാരവാഹി കേസില്‍ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. കോളേജിലെ യൂണിയന്റെ നേതൃത്വത്തിലാണ് ഹോസ്റ്റലിലെ ലഹരി സംബന്ധിച്ച് വിവരം ലഭിച്ചതെന്നും കേസിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് ആർ ബിന്ദു അറിയിച്ചു. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും ലഹരിയുടെ വിവരങ്ങൾ വിദ്യാർത്ഥികൾ കൈമാറണമെന്നും ആർ ബിന്ദു കൂട്ടിച്ചേര്‍ത്തു.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ട; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്കി ഉന്നത വിദ്യാഭ്യാസ മന്ത്രി
