പോക്കോയുടെ എഫ് 7 സീരീസ് ഉടൻ പുറത്തിറങ്ങും; അറിയാം വിശദാംശങ്ങൾ

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോയുടെ എഫ്7 സീരീസ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. മാർച്ച് 27ന് എഫ്7 സീരീസിന്റെ ആഗോള ലോഞ്ച് നടത്താനാണ് കമ്പനി ആലോചിക്കുന്നത്. എഫ്7 സീരീസിൽ എഫ് 7 പ്രോ, എഫ്7 അൾട്രാ വേരിയന്റുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിൽ എന്ന് ഈ സീരീസ് അവതരിപ്പിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

സ്നാപ്ഡ്രാഗൺ 8 ജെൻ 3 SoC ചിപ്പ്സെറ്റോടു കൂടിയായിരിക്കാം പോക്കോ എഫ്7 പ്രോ വിപണിയിൽ എത്തുക. 12GB LPDDR5X റാം, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2.0, എൻഎഫ്സി കണക്റ്റിവിറ്റി എന്നിവയായിരിക്കും ഫോണിന്റെ മറ്റു സവിശേഷതകൾ.

90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,830mAh ബാറ്ററി ആയിരിക്കും ഇതിന് കരുത്തുപകരുക. 120Hz റിഫ്രഷ് റേറ്റും 50 മെഗാപിക്സൽ ഡ്യുവൽ റിയർ കാമറ യൂണിറ്റും ഉള്ള 6.67 ഇഞ്ച് QHD+ (1,440 x 3,200 പിക്സലുകൾ) OLED ഡിസ്പ്ലേ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

16 ജിബി റാമിനുള്ള പിന്തുണയുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്പ്സെറ്റ് എഫ് 7 അൾട്രാ വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. ഹൈപ്പർഒഎസ് 2.0 സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 15 നൊപ്പം ഫോൺ ലഭ്യമാകും. ടെലിഫോട്ടോ ഷൂട്ടർ ഉൾപ്പെടെ 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ കാമറ യൂണിറ്റ് ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കാം. 120W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി ഇതിൽ ഉണ്ടായിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *