അ​ന്താ​രാ​ഷ്ട്ര ജാ​സ് ഡേ ​വേ​ദി​യാ​വാ​ൻ അ​ബൂ​ദ​ബി

അ​ന്താ​രാ​ഷ്ട്ര ജാ​സ് ഡേ 2025​ന് അ​ബൂ​ദ​ബി വേ​ദി​യാ​വും. ഏ​പ്രി​ല്‍ 30നാ​ണ് ജാ​സ് ഡേ ​ആ​ച​രി​ക്കു​ന്ന​ത്. അ​റേ​ബ്യ​ന്‍ പൈ​തൃ​ക​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ചാ​യി​രി​ക്കും ജാ​സി​ന്‍റെ മ​ധു​ര​മൂ​റു​ന്ന ശ​ബ്ദം അ​ബൂ​ദ​ബി​യി​ല്‍ മു​ഴ​ങ്ങു​ക.

അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ബൂ​ദ​ബി​യി​ല്‍ 2025ലെ ​അ​ന്താ​രാ​ഷ്ട്ര ജാ​സ് ദി​നം ആ​ച​രി​ക്കു​ക. ജാ​സ് പി​യാ​നി​സ്റ്റും യൂ​ന​സ്‌​കോ​യു​ടെ ഗു​ഡ്​​വി​ല്‍ അം​ബാ​സ​ഡ​റു​മാ​യ ഹെ​ര്‍ബി ഹാ​ന്‍കോ​ക്കി​ന്‍റെ ആ​ശ​യ​ത്തി​ല്‍നി​ന്ന് 2011ലാ​ണ് യു​ന​സ്‌​കോ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ജാ​സ് ഡേ ​ആ​രം​ഭി​ച്ച​ത്.

ഇ​രു​ന്നൂ​റോ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ എ​ല്ലാ വ​ര്‍ഷ​വും ജാ​സ് ഡേ​യി​ല്‍ സം​ബ​ന്ധി​ക്കാ​റു​ണ്ട്. സം​ഗീ​ത​മേ​ള​വും ശി​ല്‍പ​ശാ​ല​ക​ളും സ​മ്മേ​ള​ന​ങ്ങ​ളു​മൊ​ക്കെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

Leave a Reply

Your email address will not be published. Required fields are marked *