പാലക്കാട്ടെ മദ്യ നിർമ്മാണ ശാല നിർമിക്കുന്ന ഒയാസിസിനെതിരെ മിച്ചഭൂമി കേസെടുക്കും. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിൽ കേസെടുക്കുമെന്ന് റവന്യു വകുപ്പ് അറിയിച്ചു. താലൂക്ക് ലാന്റ് ബോഡിന് അന്വേഷിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. 15 ഏക്കറാണ് ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത്. എന്നാൽ 23.92 ഏക്കറാണ് ഒയാസിസിന്റെ കൈവശം ഉള്ളത്.
ഒയാസിസ് കമ്പനിയുമായി സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 10 ഘട്ടങ്ങളിലായി പരിശോധന നടത്തിയ ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയത്. കമ്പനിക്ക് വെള്ളം നൽകിയാൽ മലമ്പുഴ ഡാമിലെ വെള്ളത്തിൽ കുറവ് വരില്ല. കേരളത്തിലേക്ക് സ്പിരിറ്റ് ഇറക്കുമതി ചെയ്യുന്ന കമ്പനിയുടെ ചെയർമാൻ കർണ്ണാടക മന്ത്രിയാണെന്നും എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. മദ്യനയത്തിൽ മാറ്റം വരുത്തിയാണ് ഒയാസിസിന് അനുമതി നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.