പിണറായിക്ക് മാത്രം ഇളവ്; കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമായി പാലിക്കാൻ സിപിഎം

കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയില്‍ ഇളവ് പിണറായിക്ക് മാത്രം നല്‍കാനാണ് തീരുമാനം.മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയില്‍ നിലനിർത്തും.

പ്രായപരിധിയില്‍ ഇളവിനുള്ള നിർദ്ദേശം സംഘടന റിപ്പോർട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവർ പിബിയില്‍ നിന്ന് ഒഴിവാകും.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകള്‍ തുടങ്ങിയില്ലെന്ന് നേതാക്കള്‍ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകള്‍ തുടങ്ങൂ. എംഎ ബേബി, ബിവി രാഘവലു, അശോക് ദാവ്ലേ എന്നിവരുടെ പേരുകള്‍ ചർച്ചയിലുണ്ട്.

വിജയരാഘവൻ, നിലോത്പല്‍ ബസു എന്നിവരുടെ പേരുകളും ഉയർന്നേക്കാം. എന്നാല്‍ കേരള, ബംഗാള്‍ ഘടകങ്ങളുടെ നിലപാട് പ്രധാനമാകും. പിബിയിലേക്ക് വിജുകൃഷ്ണൻ, യു വാസുകി, മറിയം ധാവ്ലെ തുടങ്ങിയവരും ചർച്ചയിലുണ്ട്. പി ഷണ്‍മുഖം, കെ ബാലകൃഷ്ണൻ, അമ്റാറാം, എആർ സിന്ധു എന്നിവരെയും ആലോചിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *