മഹാരാഷ്ട്രയിലെ എല്ലാ ‘ജട്ക’ മട്ടൺ കടകളും പുതുതായി ആരംഭിച്ച ‘മൽഹാർ’ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി നിതേഷ് റാണെ പറഞ്ഞു. മാത്രമല്ല ഈ കടകൾ ഹിന്ദുക്കൾ മാത്രമായിരിക്കും നടത്തുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘ജട്ക’ മാംസ വ്യാപാരികൾക്കായി ‘മൽഹാർ’ സർട്ടിഫിക്കേഷന് വേണ്ടി വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
ഇന്ന് നമ്മൾ മഹാരാഷ്ട്രയിൽനിന്ന് ഹിന്ദു സമൂഹത്തിനായി ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നുവെന്നും ഹിന്ദു സമൂഹത്തിനു വേണ്ടിയാണ് ഈ ആശയം കൊണ്ടുവരുന്നതെന്നും അതിലൂടെ ഹിന്ദുക്കൾക്ക് ‘ജട്ക’ മട്ടൺ വിൽക്കുന്ന കടകളിൽ പോകാനാകുമെന്നും നിതീഷ് റാണ പറഞ്ഞു.
കൂടാതെ മൽഹാർ സർട്ടിഫിക്കേഷൻ കൂടുതൽ കൂടുതൽ ഉപയോഗിക്കണം, മൽഹാർ സർട്ടിഫിക്കേഷൻ ഇല്ലാത്ത കടകളിൽനിന്ന് ഹിന്ദുക്കൾ ആട്ടിറച്ചി വാങ്ങരുത്. ഇതാണ് താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാളോ മഴുവോ കൊണ്ടുള്ള ഒറ്റവെട്ടിൽ കൊല്ലുന്ന മൃഗത്തിന്റെ മാംസമാണ് ‘ജട്ക’. ഹലാൽ സർട്ടിഫിക്കേഷന് പകരമായാണ് ‘മൽഹാർ’ സർട്ടിഫിക്കേഷൻ അവതരിപ്പിക്കുന്നത്.