ലവ് ജിഹാദ് പരാമർശത്തിൽ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് ആയിരിക്കും തുടർനടപടികൾ എടുക്കുക. നിലവിൽ പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിലെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നിലവിലെ പ്രസംഗമെന്ന് കാണിച്ചു മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലെ പരാതിക്കാരും യൂത്ത് ലീഗ് ആണ്. അതേസമയം, പിസി ജോർജിന് പിന്തുണയുമായി മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് രംഗത്തെത്തി. പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.