മ​ബേ​ല സൗ​ത്തി​ല്‍ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ചു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​ബേ​ല സൗ​ത്തി​ല്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ബി​ല്‍ഡി​ങ്ങി​ന് സ​മീ​പ​ത്തെ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ റോ​ഡ് അ​ട​ഞ്ഞു​കി​ട​ക്കും. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഗ​താ​ഗ​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ അ​ഭ്യ​ര്‍ഥി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *