ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു

ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എന്നാൽ എയർ ബസിൽ നിന്നാണോ ബോയിങ്ങിൽ നിന്നാണോ വിമാനങ്ങൾ വാങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച വിമാക്കമ്പനിയെന്ന പെരുമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി കൂടുതൽ വിമാനങ്ങൾ വാങ്ങുന്നത്.

വലിയ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള കരാർ ഉടൻ നൽകുമെന്ന് കമ്പനി സിഇഒ തിയറി ആന്റിനോറി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നതായി സിഇഒ ബദർ മുഹമ്മദ് അൽമീർ കഴിഞ്ഞ വർഷം നടന്ന ഫാൻബറോ എയർഷോയിൽ വെളിപ്പെടുത്തിയിരുന്നു. നിലവിൽ 250 ലേറെ വിമാങ്ങൾ ഖത്തർ എയർവേസിനായി സർവീസ് നടത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ ഓർഡർ ചെയ്ത 198 വിമാനങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലഭിക്കുകയും ചെയ്യും. ഇതിന് പുറമെയാണ് പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകാനുള്ള നീക്കം.

Leave a Reply

Your email address will not be published. Required fields are marked *