തവക്കൽനാ ആപ്ലിക്കേഷനിൽ ഇനി കൂടുതൽ സേവനങ്ങൾ

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നാഷനൽ ഇൻഫർമേഷൻ സെന്റർ വികസിപ്പിച്ചെടുത്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ ഇനി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി.വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികൾക്ക് അവരുടെ ആരാധനകൾ എളുപ്പത്തിലും മതപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രാപ്തമാക്കുന്നതിനായി തവക്കൽന ആപ്ലിക്കേഷൻ മതപരമായ സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

കൃത്യതയോടെ ഖിബ്ലയുടെ ദിശ നിർണ്ണയിക്കുന്നതിനുള്ള ഒരു സേവനം,മക്കയിലെ മസ്ജിദുൽ ഹറമിലെയും, പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാർ, വിശുദ്ധ ഖുർആൻ പാരായണം,രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ബാങ്ക്-ഇഖാമത് സമയങ്ങൾ, പ്രഭാതത്തിലെ അത്താഴ (ഇംസാക്) സമയം എന്നിവ ലഭ്യമാണ്.

ആപ്ലിക്കേഷൻ വഴി ജീവകാരുണ്യ സംഭാവനകൾ നൽകുന്നതിനും അനാഥരെ സ്പോൺസർ ചെയ്യുന്നതിനും അവർക്ക് സംഭാവനകൾ നൽകുന്നതിനും ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന “ഇഹ്സാൻ” സേവനങ്ങളുടെ ഒരു പാക്കേജും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആപ്ലിക്കേഷനിൽ മനാസിക് പോർട്ടൽ വഴി പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിലെ “റൗളാ  ഷെരീഫിൽ” പ്രാർത്ഥന നിർവ്വഹിക്കുന്നതിനുള്ള  സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *