മലയാളി ഉംറ തീർഥാടക മടക്കയാത്രക്കിടെ മദീനയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽ‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിൽ ജിദ്ദയിലെത്തിയത്.

മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക്​ മടങ്ങാനായി ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി പിന്നിട്ട ശേഷമായതിനാൽ മദീനയിൽ ഖബറടക്കാനായില്ല.

മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനാണ് ശ്രമമെന്ന് ബന്ധു അറിയിച്ചു. കളിയാട്ടുമുക്ക് എം.എച്ച്. നഗർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: പാത്തുമ്മു. മക്കൾ: മുഹ്‌സിന, മുഹ്‌സിൻ, സഫ്ന. മരുമകൾ: റൗഫിയ.

Leave a Reply

Your email address will not be published. Required fields are marked *