2026ൽ കോൺഗ്രസ് മുഖ്യമന്ത്രി വരും; ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് മാറ്റേണ്ട അവസ്ഥയാണിപ്പോഴെന്ന് എ.കെ ആന്റണി

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് മാറ്റേണ്ട അവസ്ഥയാണിപ്പോഴെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. മയക്കു മരുന്നിനെതിരെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വീര്യമുള്ള മദ്യമായത് കൊണ്ട് പണ്ട് ചാരായം നിരോധിച്ചു. മയക്കുമരുന്ന് ചാരായത്തെക്കാള്‍ ആയിരം മടങ്ങ് അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിയടിച്ചാൽ അമ്മയെന്നോ അച്ഛനെന്നോ ബോധമുണ്ടാകില്ലെന്നും എ കെ ആന്റണി പറഞ്ഞു.

കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. അത് നാടിന്റെ ആവശ്യമാണെന്ന് എ കെ ആന്റണി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. പെരുമഴയത്ത് ആശമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നുവെന്നും അവരോട് ദയ കാണിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *