ഗതാഗത നിയമ ലംഘനത്തിന് വ്യാജ വെബ്സൈറ്റുകൾ വഴി പിഴയടക്കരുത്: മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഗതാഗത നിയമ ലംഘനത്തിന് പിഴയടയ്ക്കാൻ വ്യാജ വെബ്സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിഴ അടക്കമുള്ള എല്ലാ സേവനങ്ങളും www.moi.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ ‘ സഹേൽ ” വഴിയോ മാത്രമേ നിർവഹിക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം രാജ്യാന്തര ഫോൺ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയക്കില്ലെന്നും പിഴത്തുകയിൽ ഡിസ്കൗണ്ട് ഓഫർ നൽകിയുള്ള അറിയിപ്പുകൾ നൽകില്ലെന്നും വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകൾ വഴിയുള്ള പണമിടപാടുകൾ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ ചോർത്താൻ കാരണമാകുന്നതിനാൽ, ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ എല്ലാ വാഹന ഉടമകളും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ മുഖേന ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും, എത്രയും വേഗം അതിസൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *