‘വികസനവും നല്ല ഭരണവും ജയിച്ചു; വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി’: ഡല്‍ഹിയിലെ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ചരിത്രനേട്ടം നല്‍കിയ എന്റെ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ആശംസകളും അഭിവാദനങ്ങളും നേരുന്നു. ഡല്‍ഹിയുടെ സമഗ്രവികസനം ഉറപ്പാക്കാനും ആളുകളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കും, പ്രധാനമന്ത്രി കുറിച്ചു.

ഈ വലിയ ജനവിധിക്കുവേണ്ടി അഹോരാത്രം പ്രയത്‌നിച്ച എല്ലാ ബിജെപി പ്രവര്‍ത്തകരുടെ പേരിലും ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

27 വർഷങ്ങൾക്കു ശേഷമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ അട്ടിമറിച്ച് ബിജെപി ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *