നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ എ​​മി​​റേ​​റ്റി​​ലെ പൗ​​രന്മാർക്ക് 15800 വീടുകൾ വാഗ്ദാനം ചെയ്ത് ദുബായ് ഭരണാധികാരി

സ​​മൂ​​ഹ​​ത്തി​​ലെ എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും ഉ​​യ​​ർ​​ന്ന ജീ​​വിത നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അ​​ടു​​ത്ത നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ എ​​മി​​റേ​​റ്റി​​ലെ പൗ​​രന്മാർക്ക് 15800 വീടുകൾ നിർമിച്ചു നൽകുന്ന സംയോജിത ഭവന പദ്ധതിക്ക് തുടക്കമായി.അ​​ൽ വ​​ർ​​ഖ, അ​​ൽ ഖ​​വാ​​നീ​​ജ്-2 എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി നി​​ർ​​മി​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം ദു​​ബൈ കി​​രീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായശൈ​​ഖ്​ ഹം​​ദാ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ ആ​​ൽ മ​​ക്​​തും നിർവഹിച്ചു.

പൗരന്മാർക്ക് വീടുകൾ നൽകുക സംയോജിതറെസിഡൻഷ്യൽ കമ്യൂണിറ്റികൾ വികസിപ്പിക്കുക, ഉയർന്ന ജീവിത നിലവാരം നൽകുക, കുടുംബസ്ഥിരത ഉറപ്പാക്കുന്ന ഒരു സാമൂഹിക സംവിധാനം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി സിറ്റിസൺസ് അഫയേഴ്സ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റിയുമായി ചേർന്ന് ഒരു കൂട്ടം കമ്യൂണിറ്റി പ്രോജക്ടുകൾ ഇവിടങ്ങളിൽ ആരംഭിക്കുമെന്നും ശൈഖ് ഹംദാൻ അറിയിച്ചു. പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള ഭവനങ്ങൾ നൽകുന്നത് യു.എ.ഇ ഭരണാധികാരിയുടെ പ്രധാന മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *