കുവൈത്ത് ദേശീയ ടീമിൽ ഇടം നേടിയ മലയാളികൾക്ക് ആദരം

കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങളെ റൈസിങ് സ്റ്റാർ ഗോൾഡ് ക്രിക്കറ്റ് ക്ലബ് കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ ആദരവ് നൽകി. ദേശീയ ടീമിലെ മലയാളി താരങ്ങളായ ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ എന്നിവരെയാണ് ആദരിച്ചത്. ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ് എന്നിവർ മികവാർന്ന പ്രകടനങ്ങളിലൂടെയാണ് കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്.

ഒമാനിൽ നടന്ന എഷ്യ കപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ മികച്ച പ്രകടനമാണ് മൂവരും കാഴ്ചവെച്ചത്. ഷിറാസ് ഖാൻ കൊല്ലം പള്ളിമുക്ക് സ്വദേശിയും,എഡിസൺ ഡി സിൽവ രുവനന്തപുരം തുമ്പ സ്വദേശിയും, മുഹമ്മദ് ഷഫീഖ്.മലപ്പുറം തിരൂർ സ്വദേശിയാണ്.

മംഗഫ് ഡിലൈറ്റ് ക്ലബ് മാനേജർ ബിജു കുരിയൻ, ടീം ക്യാപ്റ്റൻ സുനിൽ മുസ്തഫ, വൈസ് ക്യാപ്റ്റൻ രജീഷ് മുരളി, കോഓഡിനേറ്റർ താരിഖ് ഉമർ, സീനിയർ അംഗങ്ങളായ സക്കറിയ തോമസ്,ജോയിസ് ജോസഫ് എന്നിവരും ക്ലബ് അംഗങ്ങളും കുടുംബങ്ങളും പെങ്കടുത്തു.ജോയൽ ജോസിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *