മനുഷ്യക്കടത്ത് ശക്തമായ് തടയും ; യു എ ഇ

മനുഷ്യക്കടത്തുമായി സംബന്ധിച്ച  വെബ്സൈറ്റ് ഉണ്ടാക്കുകയോ, മേൽനോട്ടം വഹിക്കുകയോ, ഇത്തരം വിവരങ്ങൾ വെബ്‌സൈറ്റിയിൽ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ, 2021 ലെ ഫെഡറൽ നിയമപ്രകാരം 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്.

മനുഷ്യക്കടത്തിനുവേണ്ടി വെബ്സൈറ്റുകൾ രൂപപ്പെടുത്തുന്നതും, നിയന്ത്രിക്കുന്നതും കുറ്റകരമാണ്. കനത്ത പിഴയും, ശക്തമായ നിയമനടപടികളും വഴി മനുഷ്യക്കട ത്ത് തടയുകയും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് ലക്‌ഷ്യം. തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുന്നതും ഓൺലൈൻ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തികൾക്കും നിയമപരമായി പിഴ ചുമത്താൻ സാധിക്കും.

ദുബായ്‌ക്ക് അകത്തും പുറത്തും വിവിധ മാർഗങ്ങളിലൂടെ മനുഷ്യക്കടത്തുകൾ നടക്കുകയും ശക്തമായ ശിക്ഷാരീതികളിലൂടെ ദുബായ് അതിനെ നേരിടുകയും ചെയ്തിട്ടുണ്ട്.മനുഷ്യക്കടത്തുകൾ വഴി പുരുഷന്മാരെയും സ്ത്രീയേകളെയും പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. പണത്തിനു വേണ്ടി മാത്രവും ലൈംഗിക വൃത്തിക്കുമായി നിരവധി മനുഷ്യക്കടത്തുകൾ നടന്നിട്ടുണ്ട്, ഭർത്താക്കന്മാർ ഭാര്യമാരെ ലൈംഗികവൃത്തി ചെയ്യിപ്പിച്ച സംഭവങ്ങളും ദുബായിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തടയിടുന്നതാണ് 2021ലെ ഫെഡറൽ നിയമം. 

Leave a Reply

Your email address will not be published. Required fields are marked *