സ്വന്തം വീടിനു മുൻപിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന പ്രവാസി യുവാവിനെ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയും അയാളുടെ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിൽ ദുബായിൽ യുവാവ് അറസ്റ്റിൽ. അക്രമി മദ്യപാന ലഹരിയിലായിരുന്നു എന്നാണു റിപ്പോർട്ടുകൾ. വീടിനു മുൻപിലെ ബെഞ്ചിൽ മൊബൈൽ നോക്കിയിരിക്കുകയായിരുന്നു തന്നെ മദ്യപിച്ചെത്തിയ സ്വദേശി മുഖത്തും തലയിലും ശക്തമായി അടിക്കുകയായിരുന്നു എന്നു പ്രവാസി യുവാവ് പോലീസിനോട് പറഞ്ഞു.പെട്ടെന്നുണ്ടായ അടിയുടെ ആഘാതത്തിൽ ഇയാൾ ബോധരഹിതനായി.
ബോധം തെളിഞ്ഞപ്പോഴാണ് മുഖത്തെ പാടുകൾ കണ്ടതും മൊബൈൽ നഷ്ട്ടപ്പെട്ട വിവരവും ഇയാൾ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ഇയാളെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ അക്രമിയെ അറസ്റ്റ് ചെയ്തു. പ്രവാസി യുവാവിൽ നിന്നു നഷ്ടപ്പെട്ട ഫോൺ ഇയാളിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിക്ക് ഒരു വർഷത്തെ ജയിൽ വാസം ദുബായ് ക്രിമിനൽ കോടതി വിധിച്ചു.