ഗവർണറുടെ പ്രവൃത്തി ഭരണഘടനാപ്രശ്‌നം ഉണ്ടാക്കും; എം ബി രാജേഷ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പ്രവൃത്തി ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് പറഞ്ഞു. ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാൽ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേർന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവർണർ പറഞ്ഞത്.

വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതാണെന്ന് പറഞ്ഞ എം ബി രാജേഷ്, ഇന്നലത്തെ അദ്ദേഹത്തിൻറെ ചെയ്ത് വലിയ ഭരണഘടന പ്രശ്നത്തിലേക്ക് നയിക്കുമെന്നും കുറ്റപ്പെടുത്തി. കാണാത്ത ബില്ല് ഒപ്പിട്ടില്ല എന്ന് പറഞ്ഞതിൽ മുൻ വിധിയുണ്ട്. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *