വിമാന സർവീസുകൾ 12 ൽ നിന്ന് 42 ലേക്ക് ഉയർത്തി തുർക്കിഷ് എയർലൈൻ

ദോഹ∙ ഫിഫ ലോകകപ്പിലേക്കുള്ള ജനസാഗരം മുൻനിർത്തി കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് തുർക്കിഷ് എയർലൈൻ.നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഇസ്താൻബുൾ-ദോഹ പ്രതിവാര സർവീസുകളുടെ എണ്ണം നിലവിലെ 12 ൽ നിന്ന് 42 ആയി ഉയരും.

മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പ് ആഘോഷമാക്കാൻ തയാറെടുക്കുകയാണ് തുർക്കിഷ് വിമാന കമ്പനികളും. തുർക്കി വഴി ദോഹയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ട്രാൻസിറ്റിനിടെ ഇസ്താൻബുള്ളിൽ സമയം ചെലവിടാനുള്ള സ്‌റ്റോപ്പ് ഓവർ പ്രോഗ്രാമുകളും തുർക്കിഷ് എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ബജറ്റ് എയർലൈനായ ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളും ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം ഒക്‌ടോബർ 30 മുതൽ കൂട്ടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *