പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ നടപടികൾ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെനിർദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തിൽ പാടില്ലെന്നും നടപടിയുടെ പേരിൽ വേട്ടയാടൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കളക്ടർമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. സംഘടനയിൽ പ്രവർത്തിച്ചവരെ തുടർച്ചയായി നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.
………………….
സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്രവിധിയുമായി സുപ്രീംകോടതി. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതിയുടെ വിധി പ്രസ്താവം. സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും മെഡിക്കൽ പ്രഗ്നൻസ ടെർമിനേഷൻ നിയമം ഭർത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകൾക്ക് ഗർഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം ഗർഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധിയിൽ വ്യക്തമാക്കുന്നത്. ഇതിൽ തരംതിരിവ് പാടില്ലെന്നാണ് കോടതിയിടെ ഉത്തരവ്.
………………….
യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകളെ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കും. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാളെ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിൽ പ്രാദേശിക സമയം മൂന്നിന് പുതിയ മേഖലകളെ റഷ്യയിലേക്കു കൂട്ടിച്ചേർക്കുന്ന ചടങ്ങ് നടക്കുമെന്ന് വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ മേഖലകൾ റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു. മാത്രമല്ല, ഇവിടങ്ങളിൽ ഹിതപരിശോധന നടത്തിയപ്പോൾ റഷ്യയിൽ ചേരാനാണ് ജനങ്ങൾ താൽപര്യം കാട്ടിയതെന്നാണ് പുട്ടിന്റെ നിലപാട്.
………………….
വിവിധ മേഖലകളിലെ ഇന്ത്യയുടെ നേതൃത്വം വെല്ലുവിളികളില്ലാത്തതായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ രാജ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയുടെ ശക്തമായ സ്ഥാനം രാജ്യത്തെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും രാഷ്ട്രപതി ഭവനിൽ ഇന്ത്യൻ ഫോറിൻ സർവീസിലെ ഓഫീസർ ട്രെയിനികളുടെ സംഘത്തെ അഭിസംബോധന ചെയ്ത് മുർമു പറഞ്ഞു.
………………….
നബിദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രഭാഷണ പരിപാടികൾ തുടരുകയാണ്. തിരുവനന്തപുരം പാളയം പള്ളിയിൽ ‘ഞാനറിയുന്ന പ്രവാചകൻ’ എന്ന വിഷയത്തിൽ സ്കൂൾ ഭഗവത്ഗീതയുടെ സ്വാമി സന്ദീപാനന്ദഗിരിയാണ് ഇന്ന് പ്രഭാഷണം നടത്തുന്നത്. പള്ളിയങ്കണത്തിൽ വൈകിട്ട് 7 മണിക്കാണ് പ്രഭാഷണം. ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിൽ വരുന്ന ഒക്ടോബർ 9 ഞായറാഴ്ചയാണ് കേരളത്തിൽ നബിദിനം ആചരിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗഫ്നാടുകളിൽഒക്ടോബർ 8ശനിയാഴ്ചയാണ് നബിദിനം
………………….
ഗുജറാത്തിൽ 34000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്?ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനെത്തിയ മോദിയെ സൂറത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ?ഗുജറാത്തിലെ പ്ര?ഗത്ഭമായ സർക്കാർ സൂറത്തിലെ അടിസ്ഥാനവികസന കാര്യത്തിൽ വളരെ മികച്ച സംഭാവനയാണ് നൽകിയിരിക്കുന്നതെന്ന് മോദി പറഞ്ഞു. താഴെക്കിടയിലുള്ളവർക്കും മധ്യവർ?ഗത്തിനും പാർപ്പിട സൗകര്യങ്ങൾ ഒരുക്കി നൽകി. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, പാവപ്പെട്ട 32 ലക്ഷം ജനങ്ങൾക്ക് ചികിത്സാസൗകര്യം ലഭ്യമാക്കി. ഇതിൽ 1.25 ലക്ഷം പേരും സൂറത്തിൽ നിന്നുള്ളവരായണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയിലെമ്പാടും നാലുകോടി ജനങ്ങൾക്കാണ് പദ്ധതി ആനുകൂല്യം ലഭിച്ചത്. ഗുജറാത്തിലെ അടിസ്ഥാന സൗകര്യങ്ങളുൾപ്പടെ വികസിപ്പിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
………………….
ടി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ഇന്ത്യക്ക് വൻ തിരിച്ചടി. രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയും ലോകകപ്പിനില്ല. പുറവേദനയെ തുടർന്ന് താരത്തിന് ഡോക്ടർമാർ ആറ് മാസത്തെ വിശ്രമം നിർദ്ദേശിച്ചതോടെയാണ് താരം ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായത്. കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ ബുമ്ര പുറംവേദനയെ തുടർന്ന് കളിച്ചിരുന്നില്ല. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിർദ്ദേശിച്ചത്. അതേസമയം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.