കുവൈത്ത് സിറ്റി : കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈന്‍ രക്ഷാപ്രവര്‍ത്തകസംഘവുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് പാലത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം 21കാരനായ സ്വദേശി യുവാവിനെ കാണ്മാനില്ലെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാര്‍ഡും അപ്രതീക്ഷിതമായി കുവൈത്ത് പാലത്തിന് മുകളില്‍ നിന്ന് ലഭിച്ചത്. പാലത്തില്‍ നിന്ന് ചാടിയതാവാം എന്നുള്ള സാധ്യതകൾ കണക്കിലെടുത്ത് സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ തീരസംരക്ഷണ സേന തെരച്ചില്‍ ആരംഭിച്ചു.
യുവാവിന്റെ കാറും തിരിച്ചറിയല്‍ കാര്‍ഡും പാലത്തിന് മുകളില്‍ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുസംഭവത്തില് ആത്മഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ ഒഴുകി നടക്കുന്ന നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണ് കുവൈത്തിലെ ശൈഖ് ജാബിര്‍ കോസ് വേ.
ജനറല്‍ ഫയര്‍ ബ്രിഗേഡിലെ ഓപ്പറേഷന്‍സ് റൂമില്‍ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി കണ്ടെത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ശുവൈഖ് കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ ചന്നെ തുറമുഖത്തെത്തി മൃതദേഹം പിന്നീട് പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി.