യൂറോപ്പ് യാത്ര പൂർത്തീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻറെ അപ്രതീക്ഷിത യുഎഇ സന്ദർശനം.. യുഎഇ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി ഈ മാസം 15ന് കേരളത്തിൽ മടങ്ങിയെത്തും.നേരത്തെ നോർവേയും ബ്രിട്ടനും സന്ദർശിച്ച സന്ദർശിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം.ഇന്നലെ വെയിൽസിലെ കാഡിഫിൽ സന്ദർശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാനം നിമിഷം യാത്ര വേണ്ടെന്നുവച്ചു. കരമാർഗ്ഗമുള്ള മണിക്കൂറുകൾ നീണ്ട ദീർഘയാത്ര ഒഴിവാക്കാൻ വേണ്ടിയായിരുന്നു മാറ്റിയത്.ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പോയത് മന്ത്രിമാരായ പി രാജീവും ബി അബ്ദുറഹ്മാനും സംഘത്തിൽ ഉണ്ടായിരുന്നു. നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി.കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നത്തിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ധാരണയായിട്ടുണ്ട് നോർവീജിയൻ കമ്പനികളുടെ നിക്ഷേപ സംഗമം ജനുവരിയിൽ നടത്താനും നിശ്ചയിച്ചു…
യൂറോപ്പ് യാത്ര പൂർത്തീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻറെ അപ്രതീക്ഷിത യുഎഇ സന്ദർശനം.
