യുഎ ഇ : യുഎഇയും ജപ്പാനും തമ്മിൽ തന്ത്ര പ്രധാന കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ, 2022 നവംബർ 1 മുതൽ, സാധാരണ പാസ്‌പോർട്ട് കൈവശമുള്ള യുഎഇ പൗരന്മാർക്ക് വിസയില്ലാതെ ജപ്പാനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. വിസ രഹിത പ്രവേശനത്തിന്റെ കാലാവധി 30 ദിവസമായിരിക്കും.യുഎഇ പൗരന്മാരെ ജപ്പാനിലേക്കുള്ള എൻട്രി വിസ നിബന്ധനകളിൽ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ കരാർ ഒപ്പുവെച്ച സാഹചര്യത്തിലാണ് വിസ രഹിത പ്രവേശനം സാധ്യമാക്കിയത്. രണ്ടര വർഷത്തിന് ശേഷം അതിർത്തികൾ വീണ്ടും തുറന്ന് വിദേശ വിനോദസഞ്ചാരികൾക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുകയാണെന്ന് ജപ്പാൻ അടുത്തിടെ പ്രഖ്യാപിച്ചു.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വിസ ഇളവുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു, എന്നാൽ വിനോദസഞ്ചാരത്തിനുള്ള നിയമങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതോടെ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിസ ആവശ്യകതകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.യുഎഇ-ജപ്പാനും രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 -)o വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് അബുദാബി എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആരംഭിച്ച തന്ത്ര പ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.