ആഗോളപട്ടിണി സൂചികയിൽ മികച്ച മുന്നേറ്റത്തോടെ ഒന്നമതെത്തി കുവൈത്ത്

ആഗോള പട്ടിണി സൂചികയിൽ ഒന്നാമതെത്തി കുവൈത്ത്, പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൻറെ പട്ടികയിലാണ് കുവൈത്ത് ഒന്നാമത് എത്തിയത് 121 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാമതെത്തി. ഒരു രാജ്യത്തെ ശിശു ജനസംഖ്യയുടെ അനുപാതവും അവിടുത്തെ പോഷകാഹാരക്കുറവും അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള പട്ടിണി സൂചിക.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ഉയരത്തിന് അനുസൃതമായ ഭാരം, വിളർച്ച, ശരീരശോഷണം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.ഒന്നാം സ്ഥാനം കുറഞ്ഞ ദാരിദ്ര്യത്തെയും 121 ആം സ്ഥാനം ഏറ്റവും കൂടിയ ദാരിദ്ര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. കുവൈത്തിനൊപ്പം ചൈന, തുർക്കി എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾ ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് സ്‌കോർ അഞ്ചിൽ താഴെ നിലനിർത്തി.121 രാജ്യങ്ങളിലെ ദേശീയ, പ്രാദേശിക തലത്തിലുള്ള ആഹാര ലഭ്യത കണക്കിലെടുത്തുള്ള സൂചികയിലാണ് കുവൈത്ത് ഒന്നാം റാങ്ക് പങ്കിട്ടതെന്ന് ജി.എച്ച്.ഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *