തായ്വാനെ അധികം വൈകാതെ ചൈന ആക്രമിക്കുമെന്ന് യുഎസ് വിദേശാകര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തായ്വാനെ കൂട്ടിച്ചേർക്കാൻ ബലപ്രയോഗം എന്ന സാധ്യത ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് തള്ളിക്കളയാത്ത സാഹചര്യത്തിലാണ് ആന്റണി ബ്ലിങ്കന്റെ പ്രസ്താവന.
.പശ്ചിമ ജറുസേലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി നാലുവർഷം മുൻപ് അംഗീകരിച്ച തീരുമാനം ഓസ്ട്രേലിയ തിരുത്തി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓസ്ട്രേലിയൻ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യയിർ ലാപിഡ് പറഞ്ഞു
.മോഹൻലാൽ ചിത്രം മോൺസ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് അറിയുന്നത്.
മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം. ശിക്ഷ വിധിയിലെ പിഴതുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതായത് കൊണ്ട് ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മലയിൻകീഴിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ദിലീപിന്റെ മർദ്ദനം.
.മോശം കാലാവസ്ഥയെ തുടർന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥിന് സമീപം തീർഥാടകർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് ആറ് പേർ മരിച്ചു. ഒരു പൈലറ്റും അഞ്ച് തീർത്ഥാടകരുമാണ് മരിച്ചത്.
.ഊർജ പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ അവശേഷിക്കുന്ന മൂന്ന് ആണവ റിയാക്ടറുകൾ അടുത്ത വർഷം ഏപ്രിൽ മധ്യം വരെ പ്രവർത്തിപ്പിക്കാൻ ജർമൻ ചാൻസെലർസ ഒലാഫ് ഷോൾസ് ഉത്തരവിട്ടു. റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെയാണ് ജർമനിയിൽ ഊർജ പ്രതിസന്ധി ഉടലെടുത്തത്.
കൊലചെയ്യപ്പെട്ട നിലയിൽ 12 കാരിയുടെ മൃതദേഹം കണ്ടെയ്നറിൽ കണ്ടെത്തിയ സംഭവത്തിൽ നടുങ്ങി പാരീസ് നഗരം. രാവിലെ പതിവ് പോലെ സ്കൂളിൽ പോയ ലോല എന്ന പെൺകുട്ടിയുടെ മൃതദേഹമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കണ്ടെയ്നറിൽ ഉപേക്ഷിച്ചത്.
റ്ഷ്യയ്ക്ക് ഇറാൻ കാമിക്കേസ് ഡ്രോണുകൾ കൈമാറിയത് യുഎൻ ഉപരോധങ്ങളുടെ ലംഘനമാണെന്ന് അമേരിക്ക. ഇറാനിയൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ യുക്രൈയിൻ തലസ്ഥാനമായ കീവ് തുടർ്ച്ചയായി ആക്രമിക്കുകയാണ്.
ആഗോള വിപണിയിൽ വൻ പ്രതിസന്ധി നേരിടുന്ന ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയിൽ നേട്ടം. ഇന്ത്യയിൽ നിന്നുള്ള പരസ്യ വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിൽ 74 ശതമാനം ഉയർന്ന് 16,189 കോടി രൂപയായി