വാർത്തകൾ ചുരുക്കത്തിൽ

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാര്ഗെ 7897 ഉും ശശി തരൂര്‍ 1072 വോട്ടുമാണ് നേടിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നഹ്റു കുടുംബത്തിന് പുറത്തു നിന്നും ഒരാള്‍ അധ്യക്ഷ പദവിയില്‍ എത്തുന്നത് .കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ച്ചവച്ച് ശശി തരൂര്‍. 10 ശതമാനത്തിലധികം വോട്ട് നേടുമെന്നാണ് നേരത്തെ തരൂര്‍ ക്യാമ്പ് അവകാശപ്പെട്ടിരുന്നത്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ 10 ശതമാനത്തിലധികം വോട്ടാണ് അദ്ദേഹം നേടിയത്.

……………

ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി തള്ളി തെരഞ്ഞെടുപ്പ് സമിതി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വോ​ട്ട് പ്രത്യകം എണ്ണില്ലെന്നും കൂട്ടികലര്‍ത്തിയാകും എണ്ണുകയെന്നും സമിതി അറിയിച്ചു. യു​പി​യി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നാണ് ത​രൂ​രിന്‍റെ പരാതി. അതിനിടെ തന്‍റെ പരാതി ചോര്‍ന്നതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്നും ഭിന്നിപ്പിക്കാനല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

…………..

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ആശംസ അറിയിച്ച് നേതാക്കളും പ്രവര്‍ത്തകരും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി എന്നിവര്‍ ഖാര്‍ഗെയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ആശംസ അറിയിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുന്‍പ് തന്നെ ശശി തരൂര്‍ , ഖാര്‍ഗെയുടെ വസതിയില്‍ എത്തി അഭിനന്ദനം അറിയിച്ചിരുന്നു. നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ഖാര്‍ഗെയെ കാണാന്‍ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

………….

പാര്‍ട്ടിയിലെ തന്‍റെ റോള്‍ പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസില്‍ ഇനിയുള്ള തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. ഖർഗേയും തരൂരും മിടുക്കരാണെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു.

……………..

തരൂരിന് എവിടെയും മേൽക്കൈ ഇല്ലെന്നും 1000 വോട്ട് വലിയ കാര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. 100 വോട്ട് എണ്ണുമ്പോൾ നാലോ അഞ്ചോ വോട്ടാണ് തരൂരിന് കിട്ടിയതെന്നും കൊടിക്കുന്നില്‍ പരിഹസിച്ചു.

………………

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ് എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്ന നരഹത്യാ വകുപ്പ് ഒഴിവാക്കി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. വാഹനാപകട കേസില്‍ മാത്രമാകും ഇനി വിചാരണ നടക്കുക.

…………

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. പിഴത്തുക ഒഴിവാക്കി ഉടന്‍ മോചിപ്പിക്കാനാണ് ഉത്തരവ്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. മണിച്ചന്‍റെ ഭാര്യയുടെ ഹര്‍ജ്ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പിഴത്തുകയായ മുപ്പത് ലക്ഷത്തി 45,000 രൂപ ഒഴിവാക്കാന്‍ കഴിയില്ലെന്ന സസ്ഥാന സര്‍ക്കാരിന്‍റെ വാദം കോടതി തള്ളി.

……………..

തിരുവനന്തപുരം തട്ടത്തുമലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

…………….

യുക്രൈനിലെ കെര്‍സന്‍ പ്രദേശത്തു നിന്നും റഷ്യ പിന്‍വാങ്ങി തുടങ്ങി. ആയിരക്കണക്കിന് ജനങ്ങളും റഷ്യ നിയോഗിച്ച ഉദ്യോഗസ്ഥരുമാണ് കെര്‍സന്‍ പ്രദേശം വിടുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍റെ ചെറുത്ത് നില്‍പ്പ് ശക്തമായതോടെയാണ് റഷ്യ പിന്‍വാങ്ങുന്നത്. കെര്‍സന്‍ പ്രവിശ്യയിലെ 4 നഗരങ്ങളില്‍ നിന്നായി 60,000ത്തോളം സാധാരണക്കാരാണ് മറ്റ് പ്രദേശങ്ങളിലേക്ക് പോയത്.

………….

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ പരിക്കാണ് ദേശീയ ടീം നേരിടുന്ന പ്രതിസന്ധി എന്നും ഇത് പരിഹരിക്കാനുള്ള സംവിധാനങ്ങൾക്ക് മുൻഗണന നൽകുമെന്നും ബിസിഐ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോജർ ബിന്നി വ്യക്തമാക്കി. ലോകകപ്പ് ടീമിലെ ജസ് പ്രീത് ബുംറയുടെ പരിക്ക് മുഴുവൻ പദ്ധതികളെയും താളംതെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിച്ചിന്‍റെ ഗുണമേന്മ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

……………

ടി20 ലോകകപ്പിലെ ഇന്ത്യ – ന്യൂസിലൻഡ്‍ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. ആദ്യ സന്നാഹ മത്സരത്തിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യ , ഓസ്‌ട്രേലിയയെ 6 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

………………….

Leave a Reply

Your email address will not be published. Required fields are marked *