വാർത്തകൾ ചുരുക്കത്തിൽ

പൈലറ്റുമാര്‍ക്ക് ശമ്പളവര്‍ധന പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ് ജെറ്റ്. ഇതനുസരിച്ച് ക്യാപ്റ്റന്‍മാര്‍ക്ക് 80 മണിക്കൂര്‍ പറക്കുന്നതിന് പ്രതിമാസം ഏഴ് ലക്ഷം രൂപയാണ് ലഭിക്കുക

………………………..

ഗുജറാത്തിലെ ഡീസയിൽ നിർമാണം ആരംഭിക്കുന്ന സൈനിക വ്യോമതാവളം രാജ്യസുരക്ഷയിൽ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ഗാന്ധിനഗറിൽ ഡിഫൻസ് എക്‌സ്‌പോ 2022-ന്റെ ഉദ്ഘാടനവും പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

………………………….

സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്. സഹോദരൻമാരെ കള്ളക്കേസിൽ കുടുക്കി മർദിച്ച് ജയിലിൽ അടച്ചതാണെന്നും ആഭ്യന്ത അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ. അനീഷിനെയും രണ്ട് സി.പി.ഒ.മാരെയും സ്ഥലംമാറ്റി.

………………………….

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡൽഹി സ്വദേശിനിയായ നാൽപ്പതു കാരിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്

………………………….

മ്യാൻമാറിലെ കുപ്രസിദ്ധമായ യാംഗോൺ ജയിലി്ൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു.ഇന്നു പുലർച്ചെ ജയിൽ കവാടത്തിൽ രണ്ടു പാർസൽ ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

………………………….

പന്ത്രണ്ടു കാരി കൊല്ലപ്പെട്ട സംഭവം പാരീസിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദമായി മാറുന്നു. ഫ്രാൻസിൽ നിന്ന് പുറത്തുപോകാനുള്ള ഉത്തരവ് കിട്ടിയ അൾജീരിയൻ യുവതിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെ തീവ്രവലതുപക്ഷം കുടിയേറ്റക്കാർക്കെതിരെ നിലപാടെടുക്കാത്തതിന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.

………………………….

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി ദുബായിലെ പാം ജുമെയ്‌റയിൽ വീണ്ടും വീട് സ്വന്തമാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുകേഷ് അംബാനി ഇളയ മകൻ അനന്ത് അംബാനിക്ക് വേണ്ടി പാം ജുമെയ്‌റയിലെ ലക്ഷ്വറി വില്ല വാങ്ങിയത്.

………………………….

മലപ്പുറം മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.

………………………….

ഉത്തരേന്ത്യ ദീപാവലി ആഘോഷത്തിലേക്ക് കടക്കവേ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന് ആശങ്ക. ഒമിക്രോണിന്റെ പുതിയ വകഭേദമായ എക്‌സ് ബി ബിയുടെ സാന്നിദ്ധ്യം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് മഹാരാഷ്ട്ര സർക്കാരാണ് ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

………………………….

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ‘അഴിമതി പരിശോധന’യ്ക്ക് വിധേയരാക്കിയത് 50 ലക്ഷം പാർട്ടി അംഗങ്ങളെ. ഇതിൽ 553 പേർക്ക് എതിരെ ക്രിമിനൽ കേസെടുത്തെന്ന് പാർട്ടി പ്രതിനിധിയുടെ വെളിപ്പെടുത്തൽ.

………………………….

ഉത്തർപ്രദേശിനു ശേഷം ഗുജറാത്തിലും ലുലു മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിൽ ലുലു മാൾ ഉയരുന്നത്.

………………………….

തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നതിന് പിതാവ് അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകൻ ഫഹദിനെയാണ് പിതാവ് സുലൈമാൻ കൊലപ്പെടുത്തിയത്

………………………….

തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്കു നഷ്ടപരിഹാരം അനുവദിക്കാൻ കേരള മന്ത്രിസഭാ യോഗത്തിൽ തീരുമാനം.ഇതിനുള്ള തുക വന്യജീവി ആക്രമണത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിൽനിന്നു വഹിക്കും

…………………………

കല്ലുവാതുക്കൽ വിഷമദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ശിക്ഷയായി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു.

…………………………

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡൽഹി സ്വദേശിനിയായ നാൽപ്പതു കാരിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്

…………………………

മ്യാൻമാറിലെ കുപ്രസിദ്ധമായ യാംഗോൺ ജയിലി്ൽ ഉണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു.ഇന്നു പുലർച്ചെ ജയിൽ കവാടത്തിൽ രണ്ടു പാർസൽ ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

…………………………

പന്ത്രണ്ടു കാരി കൊല്ലപ്പെട്ട സംഭവം പാരീസിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദമായി മാറുന്നു. ഫ്രാൻസിൽ നിന്ന് പുറത്തുപോകാനുള്ള ഉത്തരവ് കിട്ടിയ അൾജീരിയൻ യുവതിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെ തീവ്രവലതുപക്ഷം കുടിയേറ്റക്കാർക്കെതിരെ നിലപാടെടുക്കാത്തതിന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.

…………………………

കണ്ണൂരിൽ എസ്.ഐ.യുടെ കാർ അടിച്ചുതകർത്തു. കണ്ണപുരം എസ്.ഐ. ജയചന്ദ്രന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ മുന്നിലെയും പിറകിലെയും ചില്ലുകളാണ് അജ്ഞാതർ അടിച്ചുതകർത്തത്

…………………………

.ഉത്തരേന്ത്യ ദീപാവലി ആഘോഷത്തിലേക്ക് കടക്കവേ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന് ആശങ്ക. ഒമിക്രോണിന്റെ പുതിയ വകഭേദമായ എക്‌സ് ബി ബിയുടെ സാന്നിദ്ധ്യം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് മഹാരാഷ്ട്ര സർക്കാരാണ് ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

…………………………

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ‘അഴിമതി പരിശോധന’യ്ക്ക് വിധേയരാക്കിയത് 50 ലക്ഷം പാർട്ടി അംഗങ്ങളെ. ഇതിൽ 553 പേർക്ക് എതിരെ ക്രിമിനൽ കേസെടുത്തെന്ന് പാർട്ടി പ്രതിനിധിയുടെ വെളിപ്പെടുത്തൽ.

…………………………

ഉത്തർപ്രദേശിനു ശേഷം ഗുജറാത്തിലും ലുലു മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിൽ ലുലു മാൾ ഉയരുന്നത്.

…………………………

തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നതിന് പിതാവ് അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകൻ ഫഹദിനെയാണ് പിതാവ് സുലൈമാൻ കൊലപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *