ദോഹ : 10 ചതുരശ്ര കിലോമീറ്ററോളം ചുറ്റളവിൽ 1,800,000 ത്തോളം സോളർ പാനലുകളോടുകൂടി രാജ്യത്തെ ഏറ്റവും വലിയ സോളർ പ്ലാന്റായ അൽ ഖരാസ സോളർ പവർ പ്ലാന്റ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്ലാന്റിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി, മന്ത്രിമാർ, ഷെയ്ഖുമാർ, രാജ്യാന്തര കമ്പനി പ്രതിനിധികൾ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. വ്യാപിച്ചു കിടക്കുന്ന പ്ലാന്റിലുള്ളത്. സൺ ട്രാക്കിങ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിന് രാത്രികാലങ്ങളിൽ പാനലുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നു.