ബൈക്കിന്റെ സ്പീഡോമീറ്ററില്‍ കയറിക്കൂടിയ സഞ്ചാരിയെ കണ്ട് ബൈക്കിന്റെ ഉടമ ഞെട്ടി. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും അമ്പരന്നു. ഷൂട്ട് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലുമായി. മധ്യപ്രദേശിലെ നരസിംഹപുരിലാണ് സംഭവം അരങ്ങേറിയത്. വെളുപ്പിനെ എണീറ്റ് ബൈക്കില്‍ ജോലിക്കു പോകുകയായിരുന്നു നസീര്‍ ഖാന്‍. നേരം പുലര്‍ന്നതേയുള്ളൂ. ബൈക്ക് ഓടുന്നതിനിടയില്‍ ഏന്തോ ചീറ്റുന്ന ശബ്ദം. ആദ്യം എവിടെ നിന്നാണ് ഈ ശബ്ദമെന്ന് നസീറിനു മനസിലായില്ല. തുടരെത്തുടരെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ നസീര്‍ ബൈക്കിന്റെ വേഗത കുറച്ചു. നോക്കിയപ്പോള്‍ ബൈക്കിന്റെ സ്പീഡോമീറ്ററില്‍ ഒരു മുര്‍ഖന്‍ കയറിക്കൂടിയിരിക്കുന്നു. ഭയന്നുവിറച്ച നസീര്‍ ഉടന്‍ ബൈക്ക് നിര്‍ത്തി ഇറങ്ങി. ആളുകളെ സഹായിത്തിനു വിളിച്ചു.പിന്നീട് മൂര്‍ഖനെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു. ബൈക്കില്‍ തട്ടലും മുട്ടലും തുടങ്ങിയതോടെ മൂര്‍ഖനും അക്രമകാരിയായി. അവസാനം ഒരുവിധം ആളുകള്‍ മൂര്‍ഖനെ പുറത്തുചാടിച്ചു.
ബൈക്കിന്റെ സ്പീഡോമീറ്ററില്‍ കയറിക്കൂടിയ സഞ്ചാരിയെ കണ്ട് ആളുകള്‍ ഞെട്ടി
