യു എ ഇ : പ്രവാസികൾക്കായി യുഎഇ ഗവണ്മെന്റ് ഏറ്റവും പുതുതായി നടപ്പിലാക്കിയ പെൻഷൻ പദ്ധതിയാണ് ഗോൾഡൻ പെൻഷൻ പദ്ധതി(ജി പി പി ). യുഎഇ യുടെ 89 ശതമാനത്തോളം വരുന്ന പ്രവാസികൾക്ക് ഭാവിയിൽ നിക്ഷേപം ഉണ്ടാകുന്നതിനായി ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയിൽ മാസം നിക്ഷേപിക്കേണ്ട ഏറ്റവും ചെറിയ തുക 100 ദിർഹമാണ്. ഏതൊരു കമ്പനിയിൽ ജോലി കരാർ ഒപ്പു വെക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിക്ക് ഗോൾഡൻ പെൻഷൻ പദ്ധതിയുടെ ഭാഗമാവണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവസരമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണം റിട്ടയർമെന്റ് സമയത്തോ അല്ലെങ്കിൽ,ഇടക്കാലം വച്ചോ സ്വീകരിക്കുവാൻ സാധിക്കും. ഇടക്കാലയളവിൽ പെൻഷൻ ലഭിക്കാനായി മുൻകൂട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതേസമയം എല്ലാ കമ്പനികളിലും ഉദ്യോഗാർഥികളുടെ ജീവിത സുരക്ഷയെ കണക്കാക്കി ഗോൾഡൻ പെൻഷൻ പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. നാഷ്ണൽ ബോണ്ട്സിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് ജി പി പി നടപ്പിലാക്കാൻ യോഗ്യതയുള്ളത്.
ഗോൾഡൻ പെൻഷൻ പദ്ധതി ഒരു നിർബന്ധിത പദ്ധതിയല്ലെന്നും താല്പര്യമുള്ളവർ സ്വമേധയാ പദ്ധതിയുടെ ഭാഗവുന്ന സംവിധാനമാണെന്നും , ജീവനക്കാർക്ക് അവരുടെ ഗ്രാറ്റുവിറ്റി, സമ്പാദ്യം, ലാഭം, സമ്മാനങ്ങൾ എന്നിവ നാഷണൽ ബോണ്ട് മൊബൈൽ ആപ്ലിക്കേഷൻ വഴി തത്സമയം മനസിലാക്കാൻ സാധിക്കുമെന്നും , നാഷ്ണൽ ബോണ്ട് ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് ക്വാസിം അൽ അലി പറഞ്ഞു.പദ്ധതിയുടെ ഭാഗമാവുന്നതിലൂടെ പണം സൂക്ഷിക്കുക മാത്രമല്ല 35 മില്യൺ സമ്മാനമായി ലഭിക്കുന്ന നാഷ്ണൽ ബോണ്ട് പദ്ധതിയുടെ ഭഗവാനുള്ള അവസരം കൂടിയാണ് ഇതിലൂടെ സാധ്യമാവുന്നത്. കൂടാതെ മൂന്ന് മാസം കൂടുമ്പോഴും,വാർഷികമായും പല സമ്മാന പദ്ധതികളും ഈ പദ്ധതിയുടെ ഭാഗമായുണ്ട്