ഇലന്തൂർ നരബലി കേസ്: പ്രതികളുടെ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി

പൊലീസ് കസ്റ്റഡിയിൽ 12 ദിവസം വിടാനുള്ള മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരട്ടനരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്ക് ഇന്നും മറ്റന്നാളും വൈകിട്ട് 5 മുതൽ 5.15 വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകനെ കാണാം. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യം പാടില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.

കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെയാണ് നരബലിക്ക് ഇരയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *